ചാലിശ്ശേരി പഞ്ചായത്തിൽ നെൽവിത്ത് വിതരണം ചെയ്തു

ചാലിശ്ശേരി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പാടശേഖര കോർഡിനേഷൻ കമ്മിറ്റി നെൽവിത്ത് വിതരണം ചെയ്തു. പാടശേഖര കോർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് മോഹനൻ പൊന്നുള്ളിയുടെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടൻ വിത്ത് വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗം വി.എസ്.ശിവാസ്, പാടശേഖര കോർഡിനേഷൻ കമ്മിറ്റി സെക്രട്ടറി പി.ബി. സുനിൽകുമാർ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ കണ്ണൻ ആലിക്കര, പ്രദീപ്‌ മൂലക്കാട്ട്, ഹനീഫ തെക്കേക്കര, കെ.മണികണ്ഠൻ,രമേഷ് ഒറ്റപ്പിലാവ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം