കുമരനെല്ലൂർ മൃഗാശുപത്രി റോഡിലും പരിസരത്തും പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും പതിവാകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. മാലിന്യം സംസ്കരിക്കാൻ പല മാർഗങ്ങൾ ഉണ്ടായിട്ടും നടുറോഡിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമ നടപടികൾ വേണമെന്ന് നാട്ടുകാരുടെ ആവശ്യം. അതേസമയം മാലിന്യങ്ങൾ ഉപേക്ഷിക്കുന്നവരെ കുറിച്ച് പഞ്ചായത്തിന് സൂചന ലഭിച്ചിട്ടുണ്ടെന്നും ആവർത്തിക്കുന്ന പക്ഷം കർശന നടപടി സ്വീകരിക്കുമെന്നും കപൂർ ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡ് മെമ്പർ ഫസീല കെ അറിയിച്ചു.
Tags
പ്രാദേശികം