പട്ടിത്തറ: പടിഞ്ഞാറങ്ങാടിയിൽ ഐ.എൻ.ടി.യു.സി മെയ് ദിനത്തിന്റെ ഭാഗമായി റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. തൃത്താല റീജണൽ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകൾ സംബന്ധിച്ചു. ഐഎൻടിയുസി തൃത്താല റീജണൽ പ്രസിഡന്റ് മണികണ്ഠൻ ടി പി അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡണ്ടും കെപിസിസി വക്താവുമായ സി വി ബാലചന്ദ്രൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
തൊഴിലാളികൾ നേടിയെടുത്ത എട്ടുമണിക്കൂർ വിനോദം എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ ഉറക്കം എന്ന അവകാശങ്ങളെല്ലാം അട്ടിമറിക്കുന്ന നടപടികളാണ് ഒൻപത് വർഷക്കാലമായി മോദിയും പിണറായി വിജയനും മുതലാളിത്ത കുത്തകകൾക്ക് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സി.വി ബാലചന്ദ്രൻ മാസ്റ്റർ കുറ്റപ്പെടുത്തി.
മുഖ്യ പ്രഭാഷകൻ വി അബ്ദുള്ളക്കുട്ടി, ഡിസിസി വൈസ് പ്രസിഡണ്ട് സി എച്ച് ഷൗക്കത്തലി മാസ്റ്റർ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ബാലൻ, ഡിസിസി ജനറൽ സെക്രട്ടറി പി മാധവദാസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റഷീദ് കോഴിക്കര, സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഒ.ക്കെ ഫാറൂഖ് , സംസ്ഥാന യൂത്ത് കോൺഗ്രസ് സെക്രട്ടറി സുബ്രഹ്മണ്യൻ, തൃത്താല ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സിദ്ധീഖ് കക്കാട്ടിരി, പി പി കബീർ പറക്കുളം, ബാവ മാളിയേക്കൽ, കെ അഷറഫ്, ഒറവിൽ റസാക്ക്, ഇ.വി അസീസ് തുടങ്ങിയ നേതാക്കൾ സംസാരിച്ചു