ഞാങ്ങാട്ടിരി ഇറക്കം അപകടരഹിതമാക്കണം - യൂത്ത് കോൺഗ്രസ്

കൂറ്റനാട്: തൃത്താല നിയോജക മണ്ഡലത്തിലെ പ്രധാന പൊതുമരാമത്ത് പാതയായ ഞാങ്ങാട്ടിരി-ചാലിശ്ശേരി സംസ്ഥാനപാത നവീകരണത്തിനൊരുങ്ങുന്നു. 56.24 കോടി രൂപ ചെലവാക്കിയാണ് നവീകരിക്കുന്നത്. പുതിയ മാർഗനിർദ്ദേശത്തിൽ 10 മീറ്റർ വീതിയാണ് പറയുന്നത്. വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി കൂടുമ്പോൾ 10 മീറ്റർ എന്നുള്ളത് പുനഃപരിശോധിച്ച് 14 മീറ്ററാക്കി ഉയർത്തണമെന്ന് തൃത്താല മണ്ഡലം യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ഈ പാതയിൽ അപകടകരമായ ഒരുപാട് കയറ്റങ്ങളും ഇറക്കങ്ങളുമുണ്ട്. അതിൽ പ്രധാന അപകടമേഖല ഞാങ്ങാട്ടിരി മാട്ടായ ഇറക്കമാണ്. നവീകരണം നടത്തുന്നതിന് മുൻപ് ഈ മേഖലയിലെ നിരപ്പുയർത്തി ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുന്നതരത്തിൽ മാറ്റം വരുത്തണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് തൃത്താല നിയോജക മണ്ഡലം കൺവെൻഷൻ പ്രസിഡന്റ് അഡ്വ. ടി.എം. നഹാസ് ഉദ്ഘാടനംചെയ്തു. ഒ.കെ. ഫാറൂഖ്, കെ. ഇജാസ്, അഡ്വ. പി. സുബ്രഹ്മണ്യൻ, കെ. ഷനോജ്, ലിജിത് ചന്ദ്രൻ, വി.എസ്. സുമേഷ് എന്നിവർ സംസാരിച്ചു.


1 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, മേയ് 4 2:02 PM

    പണ്ടുമുതലേ ഉള്ള ഒരു അപകട മേഘലയാണ്. 50-55 വർഷം ആയി എനിക്ക് അറിയാവുന്ന ഒരു വസ്തുത യാണ്.

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം