തൃശൂർ: എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. പള്ളിയിലെ വികാരിയുടെ കിടപ്പുമുറിയിൽ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചക്ക് 12.30 യോടെ പള്ളിമണിയടിക്കുന്നതിനായി കപ്യാര്‍ വികാരിയെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടർന്ന് കൈക്കാരനെ വിവരമറിയിച്ചു. തുടർന്ന് പള്ളിയോടു ചേർന്നുള്ള വികാരിയച്ചൻ്റെ കിടപ്പുമുറിയിലെ ജനലിലൂടെ നോക്കിയപ്പോഴാണ് അച്ചൻ തൂങ്ങി നിൽക്കുന്നതായി കണ്ടത്.
പള്ളി ജീവനക്കാരും നാട്ടുകാരും ഉടൻ തന്നെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറ് വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. പതിയാരം പള്ളിയിൽ വികാരിയച്ചനായി കഴിഞ്ഞ ഒക്ടോബർ 22നാണ് ലിയോ പുത്തൂർ ചാർജ്ജെടുത്തത്. ആദ്യമായി വികാരിയച്ചനായി എരുമപ്പെട്ടി പരിയാരം പള്ളിയിലാണ് എത്തുന്നത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)