ടി.സി ഇല്ലാത്ത കുട്ടികൾക്കും പഠനം മുടങ്ങില്ല

അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ നിന്ന് ടി.സി ലഭിക്കാത്ത സാഹചര്യത്തിലും പഠനം മുടങ്ങില്ല. കഴിഞ്ഞ അധ്യയന വർഷം അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്നുമുതൽ 9 വരെ ക്ലാസുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുള്ള സ്കൂളുകളിൽ പ്രവേശനത്തിന് ടി.സി നിർബന്ധമല്ല. 

ഇത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കി.

2 മുതൽ 8 വരെ ക്ലാസുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തി ലാണ് പ്രവേശനം. 9, 10 ക്ലാസുകളിൽ വയസ്സിൻ്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിൽ പ്രവേശനം നൽകും. 

ഈ ക്ലാസിൽ തുടർന്ന് പഠിക്കാനുള്ള ശേഷി കുട്ടി ആർജിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് പ്രത്യേക പരീക്ഷ നടത്തുക. എല്ലാ വിഷയങ്ങൾക്കും പൊതു വിദ്യാഭ്യാസവകുപ്പ് തയ്യാറാക്കുന്ന ചോദ്യപേപ്പറിൻ്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ഓഫീസറുടെ മേൽനോട്ടത്തിലാകും പരീക്ഷ നടത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം