പറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ മേയ് 6 മുതൽ ഈവനിംഗ് ഒ.പി ആരംഭിക്കും

അങ്ങാടി: കപ്പൂർ പഞ്ചായത്തിലെ പറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ മെയ് 6 മുതൽ ഈവനിംഗ് ഒ.പി ആരംഭിക്കുമെന്ന് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ അറിയിച്ചു. നിലവിൽ മൂന്ന് ഡോക്ടർമാർ പറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.

ഈവനിംഗ് ഒ.പി നടക്കുന്നതിനായി അധികം സ്റ്റാഫിനെയും ഒരു ഫാർമസിസ്റ്റിനെയും നിയമിക്കൽ അനിവാര്യമായതിനാൽ പഞ്ചായത്ത് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഫാർമസിസ്റ്റിനെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. ധാരാളം ജനങ്ങൾ ആശ്രയിക്കുന്ന പറക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ.പി സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദമാണ്.

പറക്കുളം കുടുംബാരാഗി കേന്ദ്രത്തിൽ ഫാർമസി വിപുലീകരണത്തിനും, രോഗികൾക്കും മറ്റും ഇരിക്കാൻ സൗകര്യപ്രദവുമാകുന്ന രീതിയിൽ പുതിയ ബിൽഡിങ്ങിന്റെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഏറെ വൈകാതെ പണികൾ പൂർത്തീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ തൃത്താല ന്യൂസിനോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം