തൃത്താലയിൽ നിന്നും അനധികൃതമായി മദ്യം ഒളിപ്പിച്ചു കിടത്തിയ 40 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം തൃത്താല എക്സൈസ് സംഘം പിടികൂടി. തൃത്താല കനാൽ റോഡിൽ നിന്നും സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന കോഴിക്കോട് താമരശ്ശേരി കൊടുവള്ളി സ്വദേശി പറമ്പത്ത്കാവ് കിളച്ചാർ വീട്ടിൽ ശ്രീരൂപ്, മലപ്പുറം തിരൂർ കാട്ടിപ്പരുത്തി സ്വദേശി കാവുംപുറം അഴിക്കാട്ടിൽ വീട്ടിൽ എന്നിവരെ തൃത്താല എക്സൈസ് അറസ്റ്റ് ചെയ്‌തു.
തൃത്താല എക്സ്സ്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ മനോജ്‌കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയരാജൻ ഇ. സിവിൽ എക്സ്സ്സൈസ് ഓഫീസർമാരായ അരുൺ പി. നിഖിൽ പി കെ, അനസ് മുഹമ്മദ്, ഹരിപ്രസാദ് എന്നിവർ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Tags
പ്രാദേശികം