കുന്നംകുളത്ത് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് നിരവധി പേർക്ക് പരിക്ക്. പാലക്കാട് നിന്നും ഗുരുവായൂരിലേക്ക് പോയിരുന്ന മയിൽ വാഹനം ബസ്സാണ് കുന്നംകുളം തുറക്കുളം മാർക്കറ്റിന് സമീപത്ത് വെച്ചാണ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് വലതുഭാഗത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. വലതുഭാഗത്ത് ഇരുന്നവർക്കാണ് പരിക്കേറ്റിട്ടുള്ളത്. പരിക്കേറ്റവരെ കുന്നംകുളം സർക്കാർ ആശുപത്രിയിലും മലങ്കര ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം.
Tags
പ്രാദേശികം