നീലിയാട് സെന്ററിലെ പാലത്തിന് അടിവശം കേടുപാടുകൾ സംഭവിച്ചു; ആശങ്കയോടെ യാത്രക്കാർ

കുമരനല്ലൂർ: പാലക്കാട് മലപ്പുറം ജില്ലാ അതിർത്തിയായ നീലിയാട് സെന്ററിലെ പാലത്തിന്റെ അടിഭാഗത്തിലെ കല്ലുകൾ ഇളകിയ നിലയിൽ. ദിനേനെ ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന പ്രസ്തുത പാലത്തിൽ സംഭവിച്ച കേടുപാടുകളിൽ പ്രദേശവാസികൾ ആശങ്കയിലാണ്.  

പാലത്തിന്റെ സുരക്ഷിതത്വം വിലയിരുത്തുന്നതിനായി അടിയന്തിര പരിശോധന നടത്തണമെന്ന് പ്രദേശവാസികളുടെ ആവശ്യം. അതേസമയം നിലവിൽ അപകട ഭീഷണി ഇല്ലെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള അറിയിപ്പ്.  

പടിഞ്ഞാറങ്ങാടി മുതൽ നീലിയാട് വരെ റോഡ് നവീകരണത്തിന്റെ ഭാഗമായി പിഡബ്ല്യുഡി നാലു കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പ്രസ്തുത പദ്ധതിയിൽ തകർന്ന പാലത്തിന്റെ പണിയും ഉൾപ്പെടുമെന്നും ഇതിന്റെ ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ തൃത്താല ന്യൂസിനോട് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം