തിരുവനന്തപുരം : ഓഫീസുകൾ കയറിയിറങ്ങാതെ പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുന്ന കെ സ്മാർട്ട് 10 മുതൽ ത്രിതല പഞ്ചായത്തുകളിൽ ലഭ്യമാകും. കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ പൂർണമായും ഡിജിറ്റൽവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇൻഫർമേഷൻ കേരള മിഷനുമായി സഹകരിച്ചാണിത്.
നഗരസഭകളിൽ കഴിഞ്ഞ വർഷം മുതൽ കെ സ്മാർട്ട് നടപ്പാക്കിയത് വിജയമായിരുന്നു. ഇതോടെയാണ് മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും വ്യാപിപ്പിക്കാൻ തീരുമാനമായത്. കെ സ്മാർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക കാരണങ്ങളാൽ ത്രിതല പഞ്ചായത്തുകളിൽ നിലവിൽ സേവനം നാലു ദിവസം തടസ്സപ്പെടാൻ സാധ്യതയുണ്ട്.
Tags
പ്രാദേശികം