കറുകപുത്തൂർ മഹല്ല് കമ്മറ്റിക്കെതിരായ കേസിൽ ഇടക്കാല ഉത്തരവ്; ഇലക്ഷൻ പ്രഖ്യാപിച്ച് വഖഫ് ബോർഡ്


കറുകപുത്തൂർ: കറുകപുത്തൂർ മഹല്ല് കമ്മറ്റിയിലേക്ക് ഇലക്ഷൻ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള സംസ്ഥാന വഖഫ് ബോർഡ് ഉത്തരവായി. മഹല്ല് നടത്തിപ്പിലെ അഴിമതിയും സ്വജനപക്ഷപാതിത്വവും ഉന്നയിച്ച് സേവ് കറുകപുത്തൂർ മഹല്ല് ഫോറം സമർപ്പിച്ച ഹരജിയിലാണ് ഈ ഇടക്കാല ഉത്തരവ്. നിലവിലെ കാലാവധി പൂർത്തിയായിട്ടും തെരഞ്ഞെടുപ്പ് നടത്താതെ തുടരുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വഖഫ് ഡിവിഷണൽ ഓഫീസറുടെ റിപ്പോർട്ടിനെ കൂടി കണക്കിലെടുത്താണ് ഉത്തരവെന്ന് ബോർഡിൻ്റെ വിധി പ്രസ്താവത്തിൽ പറയുന്നു. ഏക പക്ഷീയമായി മഹലിൽ ഖാളി നിയമനം നടത്തിയതുൾപ്പെടെയുള്ള കേസ് ഏപ്രിൽ 16 ലേക്ക് മാറ്റിയിരിക്കുകയാണ്. സമാനമായ ഹരജിയിൽ പട്ടാമ്പി മുൻസിഫ് ഫസ്റ്റ് ക്ലാസ് കോടതിയിൽ വിചാരണ പുരോഗമിക്കുന്നുണ്ട്. ഏതാനും വർഷങ്ങളായി നിലവിലെ മഹല്ലു കമ്മറ്റിയും വിഭാഗവും തമ്മിൽ നടക്കുന്ന വിവാദങ്ങളിൽ വഖഫ് ബോർഡിൻ്റെ ഇടപെടൽ നിർണ്ണായകമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം