സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി സെമിനാർ

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തൃത്താല ബ്ലോക്ക്തല സെമിനാർ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കൃഷ്ണകുമാർ മാസ്റ്റർ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.സുഹറ, വിജേഷ് കുട്ടൻ, ജില്ലാ പഞ്ചായത്തംഗം വി.പി ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം ഗീത, DIET പ്രതിനിധി സുനിൽ അലക്സ്, എച്ച്.എം ഫോറം പ്രതിനിധി ഇ.ബാലകൃഷ്ണൻ, അധ്യാപക സംഘടന പ്രതിനിധികളായ ഹരിനാരായണൻ, ഇ.ശ്രീകല എന്നിവർ സംസാരിച്ചു. റിട്ടയേഡ് ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം.പി നാരായണനുണ്ണിമാസ്റ്റർ വിഷയാവതരണം നടത്തി. എ.ഇ.ഒ കെ. പ്രസാദ് സ്വാഗതവും ബി.പി.സി ദേവരാജൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം