ചാലിശ്ശേരി പെരുമണ്ണൂർ കോട്ടക്കാവ് ക്ഷേത്രോത്സവ സംഘർഷവുമായി ബന്ധപ്പെട്ട് വധശ്രമക്കേസ് ചുമത്തിയ എട്ട് പ്രതികളെ ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശികളായ സുധീഷ്, സജിത്ത്, 'സുമേഷ് , അമൽദേവ് , പ്രജീഷ്, അഭിജിത്, ശബരിനാഥ് , അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നാൽപ്പത് ദിവസത്തിന് ശേഷമാണ് എട്ട് പ്രതികളും പോലിസിൻ്റെ പിടിയിലാവുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻ്റിൽ വിട്ടു. പിടിയിലായ എട്ട് പ്രതികളെ രക്ഷപ്പെടാനും ഒളിവിൽ പോവാനും സഹായിച്ച മൂന്ന് പേരെ ദിവസങ്ങൾക്ക് മുൻപ് ചാലിശ്ശേരി പോലീസ് പിടികൂടിയിരുന്നു.