ചാലിശ്ശേരി: ജൈവകൃഷിയുടെ പ്രചാരകരായ ചാലിശ്ശേരിയിലെ കർഷക ദമ്പതിമാരെ ആദരിച്ചു. ചാലിശ്ശേരിയിലെ 12 പാടശേഖരസമിതികളിലെയും കർഷകരുടെ കൂട്ടായ്മയായ കർഷക കോഡിനേഷൻ കമ്മിറ്റിയാണ് കെ.എസ്. രാജേന്ദ്രൻ, കെ. സുജാത എന്നിവരെ അദരിച്ചത്.
സി.വി. ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി, മോഹനൻ പൊന്നുള്ളി, പി.ബി. സുനിൽകുമാർ, വി.വി. ബാലകൃഷ്ണൻ, ടി.എ. രണദിവെ, വാസുണ്ണി പട്ടാഴി, സി.പി. മനോജ്, ഫാത്തിമത്ത് സിൽജ, സരിതാവിജയൻ എന്നിവർ സംസാരിച്ചു.
Tags
ചാലിശ്ശേരി