പടിഞ്ഞാറങ്ങാടി: എസ്ഡിപിഐ തൃത്താല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലീഡ് വൺ എന്ന പേരിൽ മണ്ഡലത്തിലെ ഭാരവാഹികൾക്കുള്ള ലീഡർഷിപ്പ് ട്രെയിനിങ് പ്രോഗ്രാം തലക്കശ്ശേരി സിപി ഓഡിറ്റോറിയത്തിൽ നടത്തി.
പരിപാടി പാലക്കാട് ജില്ലാ പ്രസിഡണ്ട് ഷഹീർ ചാലിപ്പുറം ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് നാസർ തൃത്താല അധ്യക്ഷനായി, വിവിധ വിഷയങ്ങളിൽ ജില്ല വൈസ് പ്രസിഡണ്ട് ശരീഫ് പട്ടാമ്പി, ജില്ലാ വൈസ് പ്രസിഡണ്ട് കെ ടി അലവി, മണ്ഡലം സെക്രട്ടറി മജീദ് സ്വർണ്ണൂർ, ഹംസ മാസ്റ്റർ കൈപ്പുറം എന്നിവർ ക്ലാസ് എടുത്തു.
മണ്ഡലം സെക്രട്ടറി താഹിർ കോലം മൂച്ച്, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഉമ്മറങ്ങാടി, മണ്ഡലം ജോയിൻ സെക്രട്ടറി മൻസൂർ, മണ്ഡലം വൈസ് പ്രസിഡണ്ട് അഷ്റഫ്, മണ്ഡലം ട്രഷറർ മുസ്തഫ ആലൂർ എന്നിവർ സംസാരിച്ചു.