പറക്കുളം: ചേക്കോട്ടുപറമ്പിൽ കുടുംബ സംഗമം 2025 ഏപ്രിൽ 6 (ഞായറാഴ്ച) വിപുലമായ പരിപാടികളോടെ പറക്കുളം ചേക്കോട്ടു പറമ്പിൽ വീട്ടിൽ വച്ച് ചേരുന്നു. കുടുംബത്തിലെ മുതിർന്ന കാരണവരായ സി. പി. ഗോപാലകൃഷ്ണൻ നമ്പ്യാർ മാസ്റ്റർ മുഖ്യ രക്ഷാധികാരിയായി 101 അംഗ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.
കുടുംബ സംഗമ പരിപാടിയുടെ ഭാഗമായുള്ള ലോഗോ മുതിർന്ന വനിതാ കുടുംബാം ഗമായ സരസ്വതി അപ്പിശ്ശി രുഗ്മിണി അപ്പിശ്ശിക്ക് നൽകി പ്രകാശനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി.പി. ബാലകൃഷ്ണൻ അധ്യക്ഷൻ ആയിരുന്നു.
ലോഗോ പ്രകാശന ചടങ്ങിൽ സിപി കുഞ്ചുകുട്ടി സിപി ലീല, സി.പി ഗീത , സി .പി വിജയൻ, സിപി മോഹനൻ, സി.പി സുധീർ, വി കെ അരവിന്ദൻ , സി .പി അർജുൻ മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സാമൂതിരി രാജാവിൻറെ കീഴിൽ പടിഞ്ഞാറെ നമ്പിടി എന്ന സ്ഥാനപ്പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. മലമക്കാവ് ക്ഷേത്രത്തിൻറെ ഊരായ്മ കൂടി മുമ്പ് ഇവർക്കുണ്ടായിരുന്നു. ഇവർ 1955 ൽ സാമൂതിരി രാജാവിന്റെ അരിയിട്ട് വാഴ്ചയിൽ കുടുംബകാരണവരായ സി പി ഗോപാലകൃഷ്ണൻ നമ്പ്യാർ പങ്കെടുത്തിട്ടുമുണ്ട്. നിലവിൽ സിപി മോഹനൻ മാസ്റ്ററും കുടുംബവുമാണ് ഇവിടെ ഇപ്പോൾ താമസിക്കുന്നത്.
Tags
പ്രാദേശികം