കപ്പൂർ ഗ്രാമ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതി വികസന സെമിനാർ കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. വികസന സ്ഥിരം സമിതി ചെയർമാൻ പി ജയൻ അദ്ധ്യക്ഷനായി ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ വി യു സുജിത സ്വാഗതം പറഞ്ഞ ചടങ്ങിൽ ആസൂത്രണ സമിതി വൈസ് ചെയർമാൻ ഗോപാലകൃഷ്ണൻ മാസ്റ്റർ കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
ബ്ലോക്ക് മെമ്പർ വി കെ മുഹമ്മദ് റവാഫ്, കെ വി രവീന്ദ്രൻ വാർഡ് മെമ്പർമാർ പി ശിവൻ അബൂബക്കർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പ്രമോദ് ചന്ദ്രൻ, പി രാജീവ്, പത്തിൽ മൊയ്തുണ്ണി, അലവി, നാരായണൻ കുട്ടി ബാവ, നിർവ്വഹണ ഉദ്യോഗസ്ഥരായ ഡോ: ബാലൻ , ഷന്ന ഹംസ, ഡോ: പ്രസീദ, ഡോ: ജോതിഷ്, സുനിത, തുടങ്ങിയ പങ്കെടുത്ത് സംസാരിച്ചു. പഞ്ചായത്ത് സെകട്ടറി പ്രശാന്ത് നന്ദി പറഞ്ഞു.
Tags
കപ്പൂർ