കൂറ്റനാട്: ഫെബ്രുവരി 5,6 തിയ്യതികളിലാളി നടക്കുന്ന കൂറ്റനാട് ദേശോത്സവത്തിൻ്റെ കേന്ദ്ര കമ്മറ്റി ഓഫീസ് തുറന്നു. കൂറ്റനാട് പട്ടാമ്പി റോഡിൽ മനാസ്ക്കോ ബിൾഡിംഗിലാണ് ഓഫീസ് തുറന്നത്. കേന്ദ്ര കമ്മറ്റി പ്രസിഡണ്ട് പി എ അബ്ദുൾ ഹമീദ് ൻ്റെ അധ്യക്ഷയിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രി പി ആർ കുഞ്ഞുണ്ണിയാണ് നാടമുറിച്ച് ഓഫീസ് തുറന്നത്. ചടങ്ങിൽ സെക്രട്ടറി രവികുന്നത്ത് സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മറ്റിയംഗവു പൊതുപ്രവർത്തകരു മായ രവി മാരാത്ത്, സി രവീന്ദ്രൻ, തങ്കമാൻ, ശരത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. ഗഫൂർ ന്യൂ ബസാർ നന്ദി പറഞ്ഞു.
Tags
പ്രാദേശികം