സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ട് ഗഡു പെൻഷൻ കൂടി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതം ലഭിക്കും.1604 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
വെള്ളിയാഴ്ച മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഈ സർക്കാർ വന്നശേഷം 35,400 കോടിയോളം രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്.
ഇന്ത്യയിലെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെൻഷൻ പദ്ധതി നടപ്പാക്കിയിട്ടുള്ളത് കേരളത്തിലാണ്. ഇതിനാവശ്യമായ പണത്തിന്റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. ജനക്ഷേമ പ്രവർത്തനങ്ങൾ മുടക്കമില്ലാതെ കൊണ്ടുപോകുകയെന്ന സർക്കാരിൻ്റെ ദൃഢനിശ്ചയമാണ് ഈ നടപടിയിൽ പ്രതിഫലിക്കുന്നത്.
Tags
സംസ്ഥാനം
👍
മറുപടിഇല്ലാതാക്കൂOK
മറുപടിഇല്ലാതാക്കൂ