വിളയൂർ : കുപ്പൂത്ത് യൂണിയൻ എ എൽ പി സ്കൂളിലെ കുട്ടികളുടെ അച്ചടിപ്പത്രമായ ' നിലാവ് ' മുപ്പത്തിയേഴാം ലക്കം പുറത്തിറങ്ങി.
സ്കൂൾ അസംബ്ലിയിൽ വച്ച് സീനിയർ അധ്യാപകൻ കെ പി അനിൽകുമാർ സ്കൂൾ ലീഡർക്ക് നൽകിയാണ് പ്രകാശനം ചെയ്തത്.
കുഞ്ഞിവരകളും കുട്ടിപ്പാട്ടുകളും കഥയും സ്കൂൾ വിശേഷങ്ങളും വാർത്തകളുമായി ഈ കുട്ടിപ്പത്രം ആരംഭിച്ചത് 2000 ഓഗസ്റ്റ് മാസത്തിൽ ആണ്. കുട്ടികളുടെ കവി ശ്രീ കുഞ്ഞുണ്ണിമാസ്റ്ററുടെ അനുഗ്രഹീതമായ കൈകളാലാണ് ആദ്യലക്കം പുറത്തിറങ്ങിയത്.നിലാവിന്റെഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിദ്യാലയം.
Tags
പ്രാദേശികം