കേരള അറബിക്ടീച്ചേഴ്‌സ് ഫെഡറേഷൻ തൃത്താല ഉപജില്ലാ കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

 


കൂറ്റനാട്: കേരള അറബിക്ടീച്ചേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളന ത്തിന്റെ പ്രചാരണാർത്ഥം തൃത്താല ഉപജില്ലാ കമ്മിറ്റി പൊതുവിദ്യാലയങ്ങളിലെ എൽ.പി വിഭാഗം വിദ്യാർഥികൾക്കായികൂറ്റനാട് ഗ്രീൻ ഗാർഡൻ ടെറഫിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

 എസ്.ബി.ഐയുടെ താരം  ഫൈസൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. കെ.എ.ടി.എഫ് തൃത്താല ഉപജില്ലാ പ്രസിഡൻ്റ്അബ്ദുസമദ് അധ്യക്ഷനായി. സെക്രട്ടറിആരിഫ് സ്വാഗതം പറഞ്ഞു.അധ്യാപകരായസൽമാൻകൂടമംഗലം ,മുജീബ്,അമീർ,അബൂബക്കർ , അബ്ദുറഹ്മാൻ ,റമീസ്, മൻസൂർ തുടങ്ങിയവർ നേതൃത്വം നൽകി. പതിനാറു ടീമുകൾ പങ്കെടുത്ത മത്സരത്തിൽ  ജി.എൽ.പിസ്കൂൾ കുമരനല്ലൂർ വിജയിച്ചു.

എ.എൽ.പി സ്ക്കൂൾ ഇട്ടോണം റണ്ണറപ്പായി. സമാപന സമ്മേളനം കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. നൂറുൽ അമീൻ ഉദ്ഘാടനം ചെയ്തു. അബ്ദുൽകരീം അധ്യക്ഷനായി.പാര ഫുട്ബാൾ കേരള ടീം ക്യാപ്റ്റൻവി.പി. ലെനിൻ മുഖ്യാതിഥിയായി. ഹരി നാരായണൻ , ബിജു , ജയദേവൻ , ശോഭ ടീച്ചർ,കെ.സതി,ഉണ്ണികൃഷ്ണൻ , ജലീൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ചിത്രം.ഫുട്ബോൾ ടൂർണമെന്റ് സമാപനം കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ. നൂറുൽ അമീൻ ഉദ്ഘാടനം ചെയ്യുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം