കെ എസ് ടി എ ജില്ല സമ്മേളനത്തിന് കൂറ്റനാട് തുടക്കം

 


കൂറ്റനാട്  : കേന്ദ്ര അവഗണനക്കെതിരെ പോരാടുക, നവകേരളത്തിനായി അണിചേരുക എന്ന മുദ്രാവാക്യവുമായി കെ എസ് ടി എ ജില്ല സമ്മേളനത്തിന് കൂറ്റനാട് തുടക്കം.ജില്ല പ്രസിഡൻ്റ് കെ അജില പതാക ഉയർത്തി. തൃത്താല സബ് ജില്ല കമ്മറ്റിയുടെ ഗായക സംഘം തൃത്താലപാട്ടുകൂട്ടത്തിൻ്റെ സ്വാഗത ഗാനത്തോടെ പ്രതിനിധികളെ വരവേറ്റു. 

ഉദ്ഘാടന സമ്മേളനം വി എം ബാലൻ മാസ്റ്റർ, എൻ പി തങ്കമ്മ ടീച്ചർ നഗറിൽ (വാവനൂർ ഗാമിയോ കൺവെൻഷൻ സെൻ്റർ) സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻ്റ് കെ അജില അധ്യക്ഷയായി.ചെറുകാട് സ്മാരക വായനശാലയുടെ ചെറുകാട് ജീവിതപ്പാത അവാർഡ് നേടിയ കെ പ്രസീത, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീന ആർ ചന്ദ്രൻ എന്നിവരെ അനുമോദിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കെ ബദറുന്നിസ, സി പി ഐ എം ജില്ല സെക്രട്ടേറിയേറ്റംഗങ്ങളായ പി മമ്മിക്കുട്ടി എം എൽ എ, വി കെ ചന്ദ്രൻ ,ജില്ല കമ്മറ്റിയംഗങ്ങളായ ടി കെ നാരായണ ദാസ് ,പി എൻ മോഹനൻ എന്നിവർ പങ്കെടുത്തു.13 സബ് ജില്ലകളിൽ നിന്നായി 600 പ്രതിനിധികൾ പങ്കെടുക്കുന്നു. സ്വാഗത സംഘം ചെയർമാൻ ടിപി മുഹമ്മദ് സ്വാഗതവും ,ജില്ല സെക്രട്ടറി എം ആർ മഹേഷ് കുമാർ നന്ദിയും പറഞ്ഞു.

പ്രതിനിധി സമ്മേളനത്തിൽജില്ല വൈസ് പ്രസിഡൻറുമാരായ വി ഗിരീഷ് രക്തസാക്ഷി പ്രമേയവും, കെ ബി ബീന അനുശോചന പ്രമേയവും അവതരിപ്പിച്ചു.സംസ്ഥാന നിർവ്വാഹക സമിതിയംഗം പി എസ് സ്മിജസംഘടന റിപ്പോർട്ടും ,ജില്ല സെക്രട്ടറി എം ആർ മഹേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ല ട്രഷറർജി പ്രദീപ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.വൈകീട്ട് ന്യൂ ബസാറിൽ നിന്നും കൂറ്റനാട് ബസ് സ്റ്റാൻ്റ് വരെ അധ്യാപകരുടെ ഉജ്വല പ്രകടനം നടന്നു. തുടർന്ന് സീതാറാം യെച്ചൂരി നഗറിൽ (കൂറ്റനാട് ബസ് സ്റ്റാൻ്റ് ) നടന്ന പൊതുസമ്മേളനം മന്ത്രി എംബി രാജേഷ് ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡൻറ് കെ അജില അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറിമാരായ എ കെ ബീന, എം കെ നൗഷാദലി, സംസ്ഥാന വൈസ് പ്രസിഡൻ്റ് എം എ അരുൺകുമാർ, സംസ്ഥാന നിർവ്വാഹക സമിതിയംഗം കെ പ്രഭാകരൻ, സംസ്ഥാന സമിതിയംഗങ്ങളായ കെ പ്രസാദ്, എൽ ഉമാമഹേശ്വരി, എം ഗീത എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം ആർ മഹേഷ് കുമാർ സ്വാഗതവും, സ്വാഗത സംഘം കൺവീനർ പി പി ഷാജു നന്ദിയും പറഞ്ഞു.ഞായറാഴ്ച പൊതു ചർച്ച, മറുപടികൾ, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കൽ എന്നിവയോടെ സമാപിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം