കക്കിടിപ്പുറം സംസ്കൃതി സ്കൂളിന്നടുത്ത് താമസിക്കുന്ന ഒലിയം പറമ്പില്‍ നഷാദിന്റെ മകന്‍ 15 വയസുള്ള നിഹാലിനെയാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിയിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
ഇളയ സഹോദരന്‍ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് വീടിനകത്ത് ഹാളിൽ കൂട്ടിയെ മരിച്ച നിലയില്‍ കണ്ടത്. മൂക്കുതല ഗവൺമെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 10 ആം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച നിഹാല്‍. പിതാവ് വിദേശത്താണ്.
മാതാവ് ജോലിക്ക് പോയി തിരിച്ച് എത്തിയിരുന്നില്ല. മൃതദേഹം നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.