ചാലിശ്ശേരി : തൃത്താല മേഖലയിലെ ഉത്സവം,നേർച്ച, പെരുന്നാൾ തുടങ്ങിയ ആഘോഷപരിപാടികളുടെ നടത്തിപ്പിനായി തൃത്താല മേഖല ഫെസ്റ്റിവൽ കോഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചു.
മേഖലയിലെ ഉത്സവാഘോഷ കമ്മിറ്റി, വിവിധ ആരാധനാലയങ്ങളിലെ ഭാരവാഹികൾ, കലാസംഘങ്ങൾ, ഉത്സവപ്രേമികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രമൈതാനിയിൽ ചേർന്ന യോഗം18 അംഗ കാര്യനിർവഹണസമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ: ടി.വി. മുകുന്ദൻ ആമക്കാവ് (പ്രസി.), കെ.എസ്.കെ. തങ്ങൾ കറുകപുത്തൂർ, തമ്പി കൊള്ളന്നൂർ (വൈ.പ്രസി.), അജി വലിയറ (സെക്ര.), രവി കുന്നത്ത്, രതീഷ് മോൻ പട്ടിശ്ശേരി (ജോ.സെക്ര.), സി.കെ. സുഷി ചാലിശ്ശേരി (ഖജാ.).