തിരുവനന്തപുരം വീട്ടുകാർക്ക് കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ 'സമ്പൂർണ പ്ലസ്' മൊബൈൽ ആപ്പ് വികസിപ്പിച്ച് കൈറ്റ്. പാഠ്യാനുബന്ധ പ്രവർത്തനങ്ങളും ഇതിലൂടെ അറിലയാം. നിലവിലുള്ള സമ്പൂർണ ഓൺലൈൻ സ്‌കൂൾ മാനേജ്മെന്റ് സിസ്റ്റത്തിന് പുറമേയാണിത്. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇൻസ്റ്റാൾ ചെയ്ത ശേഷം പാരൻ്റ് റോൾ സെലക്ട് ചെയ്യ്‌ത് സ്‌കൂളിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലൂടെ സൈൻഅപ്പ് ചെയ്യാം. പ്രത്യേക യൂസർനെയിമും പാസ്- വേർഡും ഉണ്ട്.
സ്‌കൂളിൽ നിന്ന് അയയ്ക്കുന്ന മെസേജ്, ഹാജർ, മാർക്ക് ലിസ്റ്റ് തുടങ്ങിയവ കാണാം. മാതാപിതാക്കൾക്ക് അധ്യാപകരുമായി ആശയവിനിമയം നടത്താനും കഴിയും.
ഒന്നുമുതൽ ഒമ്പത് വരെ ക്ലാസുകളിൽ ഡിസംബർ നടന്ന ടേം പരീക്ഷയുടെ വിവരം ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. ആവശ്യമായ സുരക്ഷാ-, സ്വകാര്യതാ ക്രമീകരണമുള്ള ആപ്പാണിത്.