മരത്തംകോട് ഫർണിച്ചർ വർക്ക്ഷോപ്പിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഐ എഫ് എ ഫർണിച്ചർ ഷോപ്പിലേക്ക് ഫർണിച്ചറുകൾ നിർമ്മിക്കുന്ന മരത്തംകോടുള്ള ഫർണിച്ചർ
വർക്ക് ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. വർക്ക് ഷോപ്പിനോട് ചേർന്ന് മെറ്റീരിയലുകൾ സൂക്ഷിച്ചിരിക്കുന്ന പ്രത്യേകം മുറിയിലാണ് തീ ആദ്യം കണ്ടത്. ഷോട്ട് സർക്യൂട്ട് ആണെന്ന് കരുതുന്നു. അന്യസംസ്ഥാന തൊഴിലാളികളാണ് പണിക്കാരായി ഉണ്ടായിരുന്നത്.
ചെറിയൊരു ഭാഗത്ത് മാത്രമാണ് തീപിടുത്തം ഉണ്ടായത്. കുന്നംകുളത്തു നിന്നും ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.
Tags
പ്രാദേശികം