യുപി വിഭാഗം അറബിക് വിങ്ങിന്റെ കീഴിൽ പുറത്തിറക്കിയ അന്നജാഹ് യുഎസ്എസ് അറബിക് പഠനസഹായിയുടെ പ്രകാശനം കെ.എ ടി.എഫ് പാലക്കാട് ജില്ലാ ട്രഷറർ വി അബ്ദുൽ റസാഖ് നിർവഹിച്ചു. വൈജ്ഞാനിക വിസ്ഫോടനത്തിന്റെ ഈ കാലഘട്ടത്തിൽ പഠിതാക്കൾക്ക് നജാഹ് എന്ന ഈ പുസ്തകം വിജയത്തിലേക്ക് വഴി തുറക്കുമെന്ന് പ്രകാശന കർമ്മം നിർവഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
വനിതാ വിംഗ് ചെയർപേഴ്സൺ റംല ഏറ്റുവാങ്ങി. അബ്ദുസമദ് ഇ.ടി, മരക്കാർ അലി, ഫൈസൽ ബാബു, അബ്ദുൽ ഖാദർ , ഇബ്രാഹിംബാദുഷ , ദാവൂദ് എന്നിവർ പ്രസംഗിച്ചു. സബ്ജില്ലാ പ്രസിഡണ്ട് സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു.
നൂർ മുഹമ്മദ് സ്വാഗതവും നൗഷാദ് നന്ദിയും പറഞ്ഞു. കുട്ടികൾ പങ്കെടുത്ത പരിപാടിയിൽ ഓറിയന്റേഷൻ ക്ലാസിനും, മോഡൽ എക്സാമിനും സിറാജുദ്ദീൻ, നിസാർ അഹമ്മദ്, റംല, ഫസൽ എം. വി, ഷനൂബ് ഷഹർബ,ജബ്ബാർ ഷബ്നാസ്, ഹബീബുള്ള എന്നിവർ നേതൃത്വം നൽകി