കപ്പൂർ പഞ്ചായത്തിലെ 2024-25 വർഷത്തെ കേരളോത്സവത്തിൽ പങ്കെടുത്ത് വിജയിച്ചവരെ പഞ്ചായത്ത് അനുമോദിച്ചു ചടങ്ങ് കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ വി രവീന്ദ്രൻ അദ്ധ്യക്ഷനായി. വികസന സ്ഥിരം സമിതി ചെയർമാൻ പി ജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് മെമ്പർ വി കെ മുഹമ്മദ് റവാഫ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ വി യു സുജിത, മെമ്പർ മാരായ പി ശിവൻ, ഹൈദർ അലി കെ ടി അബ്ദുള്ള കുട്ടി, സൽമ ടീച്ചർ, എം രാധിക ഷക്കീന അക്ബർ, ലീന ഗിരീഷ് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു ക്ലർക്ക് ജയകൃഷ്ണൻ നന്ദി പറഞ്ഞു.