പാലക്കാട് ജില്ലയിലെ മത ഭൗതിക വിദ്യാഭ്യാസ കലാലയമായ ജാമിഅ ഹസനിയ്യ 'ട്രെയിസിന കോൺഫറൻസ്' എന്ന പേരിൽ മുപ്പതാം വാർഷികം ജനുവരി 24, 25, 25 തീയതികളിൽ കല്ലേക്കാട് ജാമിഅ ഹസനിയയിൽ വച്ച് നടത്തപ്പെടുന്നു. ട്രൈസിന കോൺഫറൻസിന്റെ പ്രചാരണാർത്ഥം രണ്ട് ദിവസമായി ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന സന്ദേശയാത്ര കൂറ്റനാട് സമാപനം കുറിച്ചു.
പരിപാടിയിൽ അൻവർ സാദാത്ത് തങ്ങൾ പ്രാർത്ഥന നിർവഹിക്കുകയും സുഹൈൽ അൽഹസനി സ്വാഗതം പറയുകയും ചെയ്തു. തൃത്താല മുസ്ലിം ജമാഅത്ത് സോൺ പ്രസിഡണ്ട് റസാഖ് സഅദി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. സിദ്ദീഖ് സഖാഫി ഒറ്റപ്പാലം ഉദ്ഘാടനം നിർവഹിക്കുകയും കുഞ്ഞുമൊയ്തു അൽഹസനി വിഷയാവതരണം നടത്തുകയും ചെയ്തു .
പരിപാടിയെ അഭിവാദ്യം ചെയ്തു ജാഥ ക്യാപ്റ്റൻ ശൈഖുനാ നാരായമംഗലം അബ്ദുറഹ്മാൻ ഫൈസി സംസാരിച്ചു. സോൺ സെക്രട്ടറി ജലീൽ അഹ്സനി ആശംസ അറിയിച്ച് സംസാരിച്ചു. റഷീദ് ബാക്കവി നന്ദി പറയുകയും ചെയ്തു. വേദിയിൽ മുസ്ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് തുടങ്ങിയ സംഘടനകളുടെ നേതാക്കൾ നിറ സാന്നിധ്യമായി.