അധ്യാപകര്‍ക്ക് നേരെ കൊലവിളി; വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു


 ആനക്കര: അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അടുത്ത ദിവസം ചേരുന്ന പിടിഎ മീറ്റിങ്ങില്‍ തുടര്‍നടപടികള്‍ ആലോചിക്കും.

മൊബൈല്‍ ഫോണ്‍ വാങ്ങി വെച്ചതിനാണ് അധ്യാപകര്‍ക്ക് നേരെ വിദ്യാര്‍ഥി കൊലവിളി നടത്തിയത്. ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.സ്‌കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച വിദ്യാര്‍ഥിയില്‍ നിന്ന് അധ്യാപകന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചു. അധ്യാപകന്‍ ഫോണ്‍ പ്രധാനാധ്യാപകന്റെ കൈവശം ഏല്‍പ്പിച്ചു.

ഇത് ചോദിക്കാന്‍ പ്രധാന അധ്യാപകന്റെ മുറിയിലെത്തിയ വിദ്യാര്‍ഥി അധ്യാപകനെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് മുഴുവന്‍ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ഥി പ്രധാനാധ്യാപകനോട് പറഞ്ഞത്. അധ്യാപകന്‍ മൊബൈല്‍ ഫോണ്‍ കൊടുക്കാതിരുന്നതോടെ പുറത്തിറങ്ങിയാല്‍ കാണിച്ച് തരാമെന്നായി വിദ്യാര്‍ഥിയുടെ ഭീഷണി. പുറത്തിറങ്ങിയാല്‍ എന്താണ് ചെയ്യുകയെന്ന് അധ്യാപകന്‍ ചോദിച്ചതോടെയാണ് കൊന്ന് കളയുമെന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.അധ്യാപകര്‍ തൃത്താല പോലീസില്‍ പരാതി നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം