കൂറ്റനാട് നഗരത്തിൽ പ്രവർത്തിച്ചിരുന്ന ശ്രീനാരായണ കോളേജിലെ 1995 മുതൽ 2010 വരെയുള്ള ബാച്ചുകളിലെ വിദ്യാർത്ഥികളും അധ്യാപകരും കൂറ്റനാട് കണിച്ചിറക്കൽ മാളിൽ ഒത്തുകൂടി സ്നേഹ കൂടാരമൊരുക്കി.കോളേജ് സ്ഥാപകരെയും അധ്യാപകരേയും ആദരിക്കൽ,
2026 ഫെബ്രുവരി 14ന് നടത്താൻ ഉദ്ദേശിക്കുന്ന സ്നേഹ കൂട്ടായ്‌മയുടെ ഒത്തുചേരലിനെക്കുറിച്ചുള്ള വിവരണം നൽകൽ, കലാപരിപാടികൾ, സമ്മാന വിതരണം തുടങ്ങിയ പരിപാടികൾ നടന്നു. വി.പി വിപിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പി.സിദ്ധാർഥൻ, സുഗതൻ മൈമൂനത്ത്, ഷക്കീർ, വിജി, ഷാജി, ഗീത, കരീം, ഷമീർ, മഞ്ജു, ഗീത സുധാകരൻ, സുജ, പ്രമോദ്, ജംഷാദ് എന്നിവർ സംസാരിച്ചു.
Tags
കൂറ്റനാട്