റേഷൻ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ

 


റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. 

ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. തുടർന്നാണ് സമരം പിൻവലിക്കാൻ റേഷൻ‍ വ്യാപാരികൾ തീരുമാനിച്ചത്.

വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു റേഷൻ വ്യാപാരികൾ. അടിസ്ഥാന ശമ്പളം 30,000 രൂപയായി ഉയർത്തണമെന്നായിരുന്നു ഇവർ പ്രധാനമായി ഉന്നയിച്ച ആവശ്യം. നേരത്തെ രണ്ട് തവണ മന്ത്രിയുമായി റേഷൻ വ്യാപാരികൾ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തീരുമാനം ആകാത്തതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് റേഷൻ വ്യാപാരികൾ നീങ്ങിയത്. തുടർന്ന് ഇന്ന് വീണ്ടും മന്ത്രി റേഷൻ വ്യാപാരികളെ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം