തിരുമിറ്റക്കോട്:ചാത്തനൂർ ജി.എച് .എസ്.എസ്സ് 1983-84 വർഷത്തെ എസ്.എസ്. എൽ.സി ബാച്ച് വിദ്യാർഥികൾ 40 വർഷത്തിന് ശേഷം സുഖദം എന്ന പേരിൽ സ്കൂളിൽ വീണ്ടും ഒത്തുകൂടി. മുൻ പ്രിൻസിപ്പാൾ പി.പി.പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.
ലോഗോ പ്രകാശനം മണി മാസ്റ്റർ നിർവ്വഹിച്ചു. പി.പി. പ്രീത അധ്യക്ഷയായി. കെ.കൃഷ്ണകുമാർ, കെ. അനിത, പി.വി.വാപ്പുട്ടി, സി.പി. രവീന്ദ്രൻ,എം.നന്ദൻ,ടി.വി. ഹരിദാസൻ, കെ.കെ.ഉമ്മർ, ടി.വി. ജമീല, പി .പ്രേമ,ഇന്ദിര, അരവിന്ദൻ,സോമസുന്ദരൻ, കെ.കെ.ഹരി, ജയലക്ഷ്മി, ഗീത എന്നിവർ സംസാരിച്ചു. കലാപരിപാടികൾ, സമ്മാന വിതരണം എന്നിവ ഉണ്ടായി. ധനസഹായ വിതരണം നടന്നു.
പൂർവ്വ വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറി. എല്ലാവർക്കും ലോഗോ ഉൾപ്പെടുത്തിയ മൊമൻ്റോ സമ്മാനമായി നൽകി. 40 വർഷങ്ങൾക്ക് ശേഷമുള്ള പഴയ കാല സുഹൃത്തുക്കളുടെ കണ്ടുമുട്ടൽ സ്നേഹ സൗഹൃദങ്ങൾ പരസ്പരം കൈമാറുന്നതിനും സ്നേഹ ബന്ധങ്ങൾ ദൃഢമാക്കുന്നതിനും ഇടയാക്കി.