പെരിങ്ങോട് രണ്ട് യുവാക്കളെ റോഡിൽ തടഞ്ഞുവെച്ച് ആക്രമണം; കൊലപാതക ശ്രമമെന്ന് പോലീസ്

  

പെരിങ്ങോട് കറുകപുത്തൂർ റോഡിലെ പെട്രോൾ പമ്പിന് സമീപം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ തടഞ്ഞുനിർത്തി അഞ്ച് അംഗസംഘം ആക്രമിച്ചു. ആക്രമണത്തിൽ മതുപുള്ളി സ്വദേശികളായ രഞ്ജിത്ത് ടി (26), രഞ്ജിത്ത് ഇ.പി(30) എന്നിവരെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. 

അഞ്ചു പേർ അടങ്ങുന്ന ആക്രമ സംഘം കാറിൽ വരികയും ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇരുവരെ ക്രോസ് ചെയ്ത് നിർത്തിയതിനെ തുടർന്ന് ബൈക്കിൽ നിന്ന് വീഴുകയും തുടർന്ന് കാറിൽ നിന്നും പുറത്തിറങ്ങി ഇരുമ്പ് വടി കൊണ്ട് അടിക്കുകയുമായിരുന്നു. ആക്രമ സംഘത്തിൽ നിന്നും രക്ഷപ്പെട്ട ഇവർ ഹോസ്പിറ്റലിൽ ചികിത്സ തേടി.

2024 നവംബർ മാസത്തിൽ പഞ്ചായത്ത് മേളയുടെ ഭാഗമായി നടന്ന ഫുട്ബോൾ കളിയിൽ ഉണ്ടായ സംഘർഷത്തിന്റെ വൈരാഗ്യമാണ് ആക്രമത്തിൽ   കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ചാലിശ്ശേരി പോലീസ് പ്രതികൾക്കായുള്ള അന്വേഷണം ആരംഭിച്ചു.

4 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2025, ജനുവരി 15 1:27 PM

    പെരിങ്ങൊട് പെട്ടുൾ പമ്പ് ഇല്ല കറുകപുത്തുര്ആണ് ഉള്ളത് കറുകപുത്തുര്കഴിഞ്ഞാൽ മതു പുള്ളി അതും കഴിഞ്ഞാണ് പെരിങ്ങോട് ന്യൂസ് ശരിക്കും പപ്ളിഷ് ചെയ്യുക

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജ്ഞാതന്‍2025, ജനുവരി 17 12:12 PM

      സുഹൃത്തേ താങ്കൾ ആദ്യം എന്താണ് എഴുതിയത് എന്ന് വായിക്ക് എന്നിട്ട് കമന്റ് അയക്കു
      ( പെരിങ്ങോട് കറുകപുത്തൂർ റോഡിലെ പെട്രോൾ പമ്പിന് സമീപം ) എന്നാണ് എഴുതിയിരിക്കുന്നത്
      അല്ലാതെ പെരിങ്ങോട് പെട്രോൾ പമ്പ് എന്നല്ല

      ഇല്ലാതാക്കൂ
  2. അജ്ഞാതന്‍2025, ജനുവരി 15 2:58 PM

    പെട്രോൾ പമ്പ് ഉള്ളത് പൊരുത

    മറുപടിഇല്ലാതാക്കൂ
വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം