പട്ടിത്തറ: ആലൂർ സെന്ററിലെ പൊളിഞ്ഞു വീഴാറായ ബസ് വെയിറ്റിംഗ് ഷെഡിന്റെ പുനർനിർമാണം രണ്ടുമാസത്തിനകം പൂർത്തീകരിക്കുമെന്ന് വർഡ് മെമ്പർ പി വി ഷാജഹാൻ തൃത്താല ന്യൂസിനോട് പറഞ്ഞു. പട്ടിത്തറ ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപയാണ് പുനർനിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്.
വർഷങ്ങളായി കാലഹരണപ്പെട്ട് തകർന്നുവീഴാറായിരുന്ന വെയിറ്റിംഗ് ഷെഡ് പുനർനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് 'ആലൂർ ഒരുമ' തുടങ്ങി വിവിധ സംഘടനകൾ ധാരാളം പ്രതിഷേധങ്ങളും പരാതികളും അധികൃതർക്ക് നൽകിയിട്ടുണ്ടായിരുന്നു.
ഫണ്ട് പാസായിരുന്നെങ്കിലും സാങ്കേതിക തകരാറുള്ളത് കാരണം വർക്ക് നീണ്ടു പോവുകയായിരുന്നും, എസ്റ്റിമേറ്റും ഡിപിസി അംഗീകാരവും ലഭിച്ചതിനാൽ ഏകദേശം മൂന്നുലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടിയിലേക്ക് കടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൃത്താല മുൻ എംഎൽഎ ടി പി കുഞ്ഞുണ്ണിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും തുക അനുവദിച്ചാണ് ആലൂർ ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചത്.