ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖല ദിനംപ്രതി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. വിവിധ നിര്‍മ്മിത ബുദ്ധി ചാറ്റ്‌ബോട്ടുകള്‍ക്ക് ലോകം മുഴുവന്‍ ലഭിക്കുന്ന വലിയ സ്വീകാര്യതയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നില്‍.
ഒപ്പണ്‍ എഐ, ജെമിനി, മെറ്റ എഐ, ഗ്രോക്ക് തുടങ്ങിയ വമ്പന്‍ എഐ ചാറ്റ് ബോട്ടുകള്‍ക്കിടയിലേക്കാണ് ചൈനയില്‍ നിന്നുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ഡീപ്‌സീക്ക് എത്തിയത്. പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് തന്നെ വമ്പന്‍മാരെ മുട്ടുകുത്തിച്ചതോടെയാണ് ആഗോളതലത്തില്‍ ഡീപ്‌സീക്ക് ചര്‍ച്ചയായത്.
ഡീപ്‌സീക്കിന്റെ വളര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ അമേരിക്കയിലെ ഉള്‍പ്പടെ പ്രധാന എഐ സ്ഥാപനങ്ങളുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. മാത്രമല്ല അമേരിക്കയില്‍ പോലും ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സൗജന്യ ആപ്ലിക്കേഷനായി ഡീപ്‌സീക്ക് മാറിയെന്നാണ് കണക്കുകള്‍. ചാറ്റ് ജിപിടിയെയും മറികടന്നാണ് ഈ മുന്നേറ്റമെന്നതാണ് ശ്രദ്ധേയം. ഡീപ് സീക്കിന്റെ ഈ വളര്‍ച്ച ടെക്‌നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
Tags
International