ഇ. എസ്. എ. എടപ്പാൾ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ജനകീയ ഫുട്ബോൾ മേളക്ക് നാളെ എടപ്പാൾ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമാകും. കെ ടി ജലീൽ എം എല്‍ എ ഉദ്ഘാടനം ചെയ്യും. എം എൽ എമാരായ ഷംസുദ്ധീൻ, മുഹ്സിൻ, മുൻ എം എൽ എ ബൽറാം, ജില്ലാ പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ, പങ്കെടുക്കും. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഫുട്ബോൾ മേളയിൽ കേരളത്തിലെ 28 പ്രമുഖ ടീമുകൾ മാറ്റുരക്കും.