ആനക്കരയിൽ ക്ഷീരകർഷകർക്ക് പശുക്കളെ നൽകി

 


ആനക്കര: ക്ഷീരകർഷകർക്ക് പശുക്കളെ വാങ്ങിനൽകി ആനക്കരയിലെ സീനിയർ സിറ്റിസൺസ് കൂട്ടായ്മ. ആനക്കര സ്കൈലാബിലെ 'സായാഹ്നം' സീനിയർ സിറ്റിസൺസ് റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ പശുക്കളെ വാങ്ങിനൽകിയത്. 

ക്ലബ്‌ അംഗങ്ങൾ കാലങ്ങളായി സ്വരൂപിച്ച തുകയുപയോഗിച്ചാണ്, തിരഞ്ഞെടുക്കപ്പെട്ട 19 ക്ഷീരകർഷകർക്ക് പശുവിനെ വിതരണംചെയ്തത്.

കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനംചെയ്തു. ക്ലബ് ഖജാൻജി പ്രേമരാജൻ എരിഞ്ഞിക്കൽ അധ്യക്ഷനായി. ക്ലബ് പ്രസിഡന്റ് എം.എം. അച്യുതൻകുട്ടി, വൈസ് പ്രസിഡന്റ് വി. കൃഷ്ണദാസ്, ബ്ലോക്ക്‌ പഞ്ചായത്തംഗം കെ.വി. ബാലകൃഷ്ണൻ, പഞ്ചായത്തംഗം ഹസീനബാൻ, ഷെഫീഖ്, എ. രാവുണ്ണിക്കുട്ടി, നന്ദകുമാർ, മിനിമോൾ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം