ഏകാദശിയുടെ ഭാഗമായി ക്ഷേത്രം ദീപാലങ്കാര പ്രഭയിയിലായിരുന്നു ചൊവ്വാഴ്ച. രാവിലെ 8ന് നടന്ന ശീവേലിക്ക് ദേവസ്വം ബോർഡിന്റ 11 ഗജവീരൻമാരും വഴിപാടായി എത്തുന്നവയും ഉൾപ്പെടെ ആനകൾ അണിനിരന്നിരുന്നു.
ദേവസ്വം ബോർഡിന്റെ കൊമ്പനായ പഴയന്നൂർ ശ്രീരാമൻ തേവരുടെ തിടമ്പ് ഏറ്റമുണ്ടായിരുന്നു. ഭക്തരുടെ സുരക്ഷയ്ക്ക് കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നേതൃത്വം വഹിച്ചത്. വിവിധ ഭാഗങ്ങളിൽ സിസിടിവിയും നിരീക്ഷണത്തിനായി സ്ഥാപിച്ചിരുന്നു. ഏകാദശി ദിവസം ക്ഷേത്ര ഊട്ടുപുരയിൽ 10,000 പേർക്ക് പ്രസാദ ഊട്ടു ണ്ടായിരുന്നു.ഗോതമ്പ് ഭക്ഷണം, രസകാളൻ, പുഴുക്ക്,പായസം എന്നിവ നൽകിയിരുന്നു.
Tags
തൃശൂർ