പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിന് ശ്രീകൃഷ്ണപുരം വേദിയാകുന്നത് 20 വർഷങ്ങൾക്കുശേഷം. അഞ്ച് ദിവസത്തെ കൗമാര കലാമേളയ്ക്ക് ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ രചനാ മത്സരങ്ങളോടെ തുടകമിട്ടു. ചൊവ്വാഴ്ച മുതലാണ് കലാമത്സരങ്ങൾ തുടങ്ങും.
വൈകിട്ട് അഞ്ചിന് മന്ത്രിഎം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.പ്രേംകുമാർ എം.എൽ.എ അധ്യക്ഷനാകും. സിനിമാതാരം രചന നാരായണൻകുട്ടി മുഖ്യാതിഥിയാകും. 12 ഉപജില്ലകളിൽ നിന്നായി 10,000 കലാപ്രതിഭകൾ 343 ഇനങ്ങളിൽ മാറ്റുരയ്ക്കും. പ്രധാന വേദികൾ നാലെണ്ണം ഉൾപ്പെടെ എട്ട് വേദികൾ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്കൂളിലാണ്. പെരുമാങ്ങോട് എ.എൽ.പി സ്കൂൾ, പഞ്ചായത്ത് കല്യാണമണ്ഡപം, ബാപ്പുജി പാർക്ക്, ശ്രീകൃഷ്ണപുരം കമ്യൂണിറ്റി ഹാൾ, ശ്രീകൃഷ്ണപുരം എ.യു.പി സ്കൂൾ, സംഗീതശിൽപ്പം ഓഡിറ്റോറിയം എന്നിവയാണ് മറ്റു വേദികൾ.
ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിൽ ബാൻഡ് വാദ്യം മത്സരവും നടക്കും.ദേവപഥം ഓഡിറ്റോറിയത്തിലാണ് ഭക്ഷണശാല പ്രവർത്തിക്കുന്നത്. മത്സരവേദികളിൽ നിന്ന് ഭക്ഷണശാലയിലേക്ക് ബസ് സൗകര്യമുണ്ടാകും.