സംസ്ഥാന ശാസ്ത്രമേള ആദ്യമായി പങ്കെടുത്ത് എ ഗ്രേഡ് നേടി ചാലിശേരി സ്കൂൾ അധ്യാപകൻ സന്തോഷ് മാഷ്


ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന ഗണിതശാസ്ത്രമേളയിൽ ചാലിശേരി ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകൻ സന്തോഷ് ബാലകൃഷ്ണൻ എ ഗ്രേഡ് നേടിയത് സ്കൂളിന് അഭിമാനമായി. ആദ്യമായി ഗണിത ടീച്ചിങ്ങ് എയ്ഡിൽ പങ്കെടുത്ത മാഷ്ക്ക് എ ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞത് ഇരട്ടിമധുരമായി.

ഗണിതശാസ്ത്ര എയ്ഡുകളിലൂടെ അവാർഡുകൾ നേടുക എന്നത് മാഷുടെ ചിരകാല സ്വപ്നമായിരുന്നു. കുട്ടികൾക്ക് ഗണിത സിദ്ധാന്തങ്ങൾ സമവാക്യങ്ങളിൽ ഒതുങ്ങി നിൽക്കാതെ കളികളിലൂടെ മനസ്സിലാക്കാൻ ഉതകുന്ന ഒരു ടീചിങ്ങ് എയ്ഡ് നിർമ്മിച്ചാണ് സന്തോഷ് മാഷ് സംസ്ഥാന ശാസ്ത്രോത്സവത്തിൽ അവതരിപ്പിച്ചത്.

ഫലപ്രഖ്യാപിച്ചപ്പോൾ ഗണിതശാസ്ത്ര വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചു. ചാലിശേരി ജി.എച്ച്.എസ് സ്കൂളിലെ കഴിഞ്ഞ ഏഴുവർഷമായി ഗണിതശാസ്ത്ര അദ്ധ്യാപകനായ സന്തോഷ് മാഷിന്റെ നേട്ടം സ്കൂളിന് അഭിമാന നേട്ടമാണ് സമ്മാനിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം