പട്ടാമ്പി: പട്ടാമ്പിയുടെ ഏറെ നാളത്തെ കാത്തിരിപ്പി നൊടുവിൽ ഭാരത പുഴയോര പാർക്ക് യാഥാർത്ഥ്യമാകുന്നു. താലൂക്ക് ആസ്ഥാനമായ പട്ടാമ്പിയിലോ പരിസരത്തോ ജനങ്ങൾക്ക് ഒഴിവു സമയങ്ങൾ ചിലവഴിക്കാൻ ഒരു പൊതുസ്ഥലമില്ലെന്ന തിരിച്ചറിയലിൽ നിന്നാണ് പട്ടാമ്പിയുടെ സ്വന്തം നിളയോരത്ത് ഒരു പാർക്കെന്ന ആശയം ഉടലെടുത്തത്. ആദ്യപടിയായി കൈയേറ്റങ്ങൾ ഒഴിപ്പിച്ചു കൊണ്ടു പാർക്കിനാവശ്യമായ സ്ഥലം കണ്ടെത്തുകയും ചെയ്തു. ഭാരത പുഴയോരപാർക്കിൻ്റെ ആദ്യ ഘട്ടത്തിൽ മുഹസിൻ എം.എൽ എ യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ അനുവദിക്കുകയും അതിൻ്റെ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയാവുകയും ചെയ്തിട്ടുണ്ട്. ഈ പ്രോജക്ടിൻ്റെ രണ്ടാം ഘട്ടത്തിൽ എം.എൽ എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇതിൻ്റെ പ്രവർത്തികളും ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. പൂർണമായും എം.എൽ.എ ഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന പാർക്കെന്ന പ്രത്യേകതയും ഈ ഇതിനുണ്ട്. എക്സർസൈസ് ചെയ്യുന്നതിനുള്ള ഉപകരണങ്ങളും, വാട്ടർ ഫൗണ്ടനും ഈ പാർക്കിൽ സജ്ജമാക്കുന്നുണ്ട്.കുട്ടികളുടെ പാർക്കാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. പട്ടാമ്പിയുടെ പ്രദേശിക ടൂറിസം പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പട്ടാമ്പിയുടെ ഹൃദയഭാഗത്തുള്ള സെൻട്രൽ ഓർച്ചാഡിനെ ഫാം ടൂറിസത്തിനു പാകപ്പെടുത്തിയും, ഫാം സ്കൂൾ എന്ന നൂതന ആശയത്തിൻ്റെ സാദ്ധ്യതകളെ ഉപയോഗപ്പെടുത്തിയും നവീകരിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. പാർക്ക് സന്ദർശിക്കാനായി എം. എൽ. എ യോടൊപ്പം ചെയർ പേഴ്സൺ ഒ. ലക്ഷ്മി ക്കുട്ടി പങ്കെടുത്തു.
ഭാരത പുഴയോര പാർക്ക് യാഥാർത്ഥ്യമാവുന്നു; പുരോഗതി വിലയിരുത്തി മുഹമ്മദ് മുഹസിൻ എം. എൽ. എ
byThrithala News
-
Tags
പ്രാദേശികം
പുതിയ പാലം വരുന്ന പോലെ എത്ര കാലം കഴിയും സ്വന്തം ഭരണം ഉണ്ടായിട്ടുപോലും റോഡുകൾ പോലും ശരിയാക്കാൻ കഴിയാത്ത നിങ്ങളല്ലേ പാർക്ക് പണിയുന്നത് പട്ടാമ്പി പാലത്തിന്റെ പണി എന്തായി നിങ്ങൾക്കറിയില്ലെങ്കിൽ സഖാക്കളോട് ചോദിച്ചു നോക്കൂ
മറുപടിഇല്ലാതാക്കൂ👍
മറുപടിഇല്ലാതാക്കൂ👍
മറുപടിഇല്ലാതാക്കൂ