ചാലിശ്ശേരി പെരുമണ്ണൂർ പി എഫ് എ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ വാർഷികാഘോഷ പരിപാടികൾ ഡോ: വി സേതുമാധവൻ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൂറ്റനാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റിയുടെ ഒപ്പം നടക്കാം അനുയാത്ര വളണ്ടിയർ പരിശീലന ക്ലാസ്സും നടന്നു ക്ലബ്ബ് മെമ്പർമാരും പ്രദേശവാസികളും വിദ്യാർത്ഥികളുമടക്കം നിരവധി പേർ പങ്കെടുത്തു. പരിപാടിയിൽ ക്ലബ്ബ് രക്ഷാധികാരി ഉണ്ണി മങ്ങാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രതീക്ഷ സെക്രട്ടറി വി പി ശിവദാസും, സ്റ്റാഫ് നഴ്സ് ടി സി വിജിതയും ക്ലാസ് എടുത്തു.
പുത്തൻ ആഘോഷങ്ങളിൽ നിന്നും ആർഭാഡങ്ങളിൽ നിന്നും മാറി സമൂഹത്തിന് പ്രയോജനകരമാകും വിധം വാർഷികം എങ്ങനെ ആകണമെന്ന് അടയാളപ്പെടുത്തുകയായിരുന്നു പി എഫ് എ യുടെ വാർഷികാഘോഷം എന്ന് പ്രതീക്ഷയുടെ സെക്രട്ടറി വി പി ശിവദാസ് പറഞ്ഞു.
ചടങ്ങിൽ ആതുരശുശ്രൂഷ രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന ഡോ: വി സേതുമാധവനെ പൊന്നാടയണിയിച്ച് മൊമൻ്റോ നൽകി ആദരിച്ചു. ചടങ്ങിൽക്ലബ്ബ് സെക്രട്ടറി ഗോപിനാഥൻ കുറുപ്പത്ത്, വൈസ് പ്രസിഡൻറ് വി.കേശവദാസ്, ട്രഷറർ പി.ബി.മഹേഷ് ,എക്സിക്യൂട്ടീവ് മെമ്പർ കെ. നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് ക്ലബ്ബ് ഭാരവാഹികളായ കെ.ജയൻ, എൻ.വി രതീഷ്, എൻ.ടി.ഉണ്ണികൃഷ്ണൻ, എൻ സി. നിധീഷ്, പി.ജി.ബിജു, തുടങ്ങിയവർ നേതൃത്വം നൽകി.