കപ്പൂർ കുമരനല്ലൂർ സ്വദേശിയും ഗ്ലോബൽ കെഎംസിസി സെക്രട്ടറിയുമായ സൈതലവി മരണപ്പെട്ടു

 


കപ്പൂർ കുമരനല്ലൂർ സ്വദേശിയും ഗ്ലോബൽ കെഎംസിസി സെക്രട്ടറിയുമായ സൈതലവി (44) മരണപ്പെട്ടു. കുമരനല്ലൂർ പാടത്ത് ചീനിക്കപ്പറമ്പിൽ പരേതനായ മുഹമ്മദ്കുട്ടി ഹാജിയുടെ മകനാണ് മരണപ്പെട്ട നാഫി എന്ന സൈതലവി. നാട്ടിൽ വെച്ചായിരുന്നു അന്ത്യം. 

ശ്വാസകോശ സംബന്ധമായ അസുഖം മൂലം ഒരുമാസത്തോളമായി ചികിത്സയിലായിരുന്നു. കുവൈത്ത് തൃത്താല മണ്ഡലം കെഎംസിസിയുടെ വൈസ് പ്രസിഡണ്ടും കൂടിയായിരുന്നു സൈതലവി. കുവൈറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

ഭാര്യ :മുബഷിറ, മക്കളുടെ പേര്: രിഹാൻ(14) ഫാത്തിമ (10),രിഫാൻ (6) കബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിക്ക് അറക്കൽ ഖബർസ്ഥാനിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം