ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും ഒമ്പതാം വാർഡ് മെമ്പറുമായിരുന്ന എവി സന്ധ്യ രാജിവച്ചതിനെ തുടർന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഷിബിന അജിത് കുമാറിനെ ബിജെപിയുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ചാലിശ്ശേരി ചിനങ്ങത്തൂർ
അജിത് കുമാറിന്റെ ഭാര്യയാണ് ഷിബിന ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയുമാണ്.
നിലവിൽ ആകെ 15 വാർഡുകൾ ഉള്ള പഞ്ചായത്തിൽ യുഡിഎഫിന് എട്ട് സീറ്റും എൽഡിഎഫിന് 7 സീറ്റും എന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് മെമ്പർ രാജിവച്ചതിനെ തുടർന്ന് ഭരണം അനിശ്ചിതത്വത്തിലായ പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് താൽക്കാലികമായി തെരഞ്ഞെടുപ്പ് നടക്കുകയുണ്ടായി. ഇതിൽ യുഡിഎഫ് പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്ന വിജേഷ് കുട്ടൻ വിജയിക്കുകയും പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
ഡിസംബർ 10 ചൊവ്വാഴ്ച ഒമ്പതാം വാർഡിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 11 ബുധനാഴ്ച വോട്ടെണ്ണൽ നടക്കും. നവംബർ 22 വെള്ളിയാഴ്ചയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയ്യതി. നവംബർ 23 ശനിയാഴ്ച നാമനിർദ്ദേശം പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാർഥിത്വം പിൻവലിക്കാന്നുള്ള അവസാന തീയ്യതി നവംബർ 25 തിങ്കളാഴ്ചയാണ്.
Tags
പ്രാദേശികം