കേരള അണ്ടർ 15 വുമൺ ക്രിക്കറ്റ് ടീമിൽ ഇടം നേടി പരുതൂർ സ്വദേശി രുദ്ര വിപിൻ


തൃത്താല: കേരള അണ്ടർ 15 വുമൺ ക്രിക്കറ്റ് ടീമിൽ ഇടം നേടി രുദ്ര വിപിൻ .
പരുതൂർ കൊടിക്കുന്ന് സ്വദേശി വിപിൻ രേഷ്മ ദമ്പതികളുടെ മകളാണ് രുദ്ര. കൊച്ചു പ്രായത്തിൽ തന്നെ ക്രിക്കറ്റ് കളിച്ചു താരമായിരുന്നു രുദ്ര. നാലാം ക്ലാസിൽ പഠിക്കുമ്പോൾ എടുത്ത ബാറ്റിംഗ് പ്രകടീസ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇന്ന് അണ്ടർ 15 കേരള വുമൺ ക്രിക്കറ്റ് ടീമിൽ അംഗമായി കേരളത്തിന്റെ നീല ജേഴ്സിയണിഞ്ഞ് ദേശീയ തല മത്സരങ്ങളിൽ കളിക്കാനിറങ്ങുന്നു. 
അച്ഛൻ വിപിനും അമ്മ രേഷ്മയുമാണ്‌ ക്രിക്കറ്റിനോടുള്ള രുദ്രയുടെ അഭിരുചിയെ നേരത്തേ മുതൽ കണ്ടെത്തി പിന്തുണയും പ്രോത്സാഹനവും നൽകിയത്.

ബെവൻ എന്നറിയപ്പെടുന്ന  വിപിൻ ഒരു ഫിറ്റ്നസ് ട്രെയിനറും പഴയ ക്രിക്കറ്റ് കളിക്കാരനുമാണ്. അമ്മ രേഷ്മക്കും കായിക രംഗത്തോട് നല്ല ആഭിമുഖ്യമുണ്ട്. 
കേരള അണ്ടർ 15 വുമൺ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ രുദ്ര വിപിൻ 
വീട്ടുകാർക്കും നാട്ടുകാർക്കും അഭിമാനമായി മാറിയിരിക്കുകയാണ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം