പട്ടാമ്പി : എ.എ.വൈ (മഞ്ഞ), പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് ഉടമകൾക്കും റേഷൻ കാർഡിലെ അംഗങ്ങൾക്കുമായി ആധാർ അപ്ഡേഷൻ എല്ലാ റേഷൻ കടകളിലേയും ഇ-പോസ് മെഷീൻ വഴി നടത്തണം.
കാർഡുകളിൽ പേരുളള അംഗങ്ങൾ തങ്ങളുടെ റേഷൻകാർഡ് റജിസ്റ്റർ ചെയ്ത റേഷൻകട വഴിയോ അല്ലെങ്കിൽ എവിടെയാണോ താമസം അവിടെ അടുത്തുള്ള റേഷൻ കടകൾ വഴി ആധാർ ഉപയോഗപ്പെടുത്തി ഇ- കെവൈസി അപ്ഡേഷൻ നടത്താം. അപ്ഡേഷൻ നടത്താൻ റേഷൻകാർഡും ആധാർകാർഡും കൈവശം കരുതണം. പാലക്കാട് ജില്ല ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഈ മാസം എട്ടു വരെയാണ് അപ്ഡേഷൻ നടത്തേണ്ടത്.
റേഷൻകാർഡ് മസ്റ്ററിംഗ് നടത്തുന്നതിൻ്റെ അടിസ്ഥാനത്തിലാണ്. കേന്ദ്രസർക്കാർ സംസ്ഥാനത്തിന് സബ്സിഡി അനുവദിക്കുന്നത്.ആയതിനാൽ മുഴുവൻ അംഗങ്ങളും നടത്തണം. സംശയദൂരീകരണത്തിനായി താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നാഗലശ്ശേരി, തിരുമിറ്റക്കോട്, ചാലിശ്ശേരി, പട്ടിത്തറ - 9188527764.
ആനക്കര, കപ്പൂർ, തൃത്താല, പരുതൂർ, മുതുതല 9188527763.
പട്ടാമ്പി, വിളയൂർ, കൊപ്പം, തിരുവേഗപ്പുറ 9188527761.
ഓങ്ങല്ലൂർ, വല്ലപ്പുഴ, കുലുക്കല്ലൂർ 9188527762