കൂറ്റനാട് ഗുരുവായൂർ റോഡിൽ ന്യൂ ബസാറിന് സമീപം രണ്ട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം, അപകടത്തിൽ മരത്തംകോട്, ചെമ്പ്ര സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് സാരമാണെന്ന് പ്രാഥമിക വിവരം. ചൊവ്വാഴ്ച എട്ടുമണിയോടെയാണ് എതിർദേശയായിരുന്ന ഇരു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കുപറ്റിയവരെ കുന്നംകുളം, പെരുമ്പിലാവ് എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
Tags
പ്രാദേശികം