ന്യൂഡൽഹി: മദ്റസകൾ അടച്ചുപൂട്ടണമെന്നും മദ്റസ ബോർഡുകൾക്ക് സർക്കാർ ധനസഹായം നിർത്തണമെന്നുമുള്ള ദേശീയ ബാലാവകാശ കമീഷൻ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഈ നിർദേശവുമായി ദേശീയ ബാലാവകാശ കമീഷൻ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ തുടർനടപടിയെടുക്കരുതെന്ന് കോടതി നിർദേശിച്ചു. ഈ കത്തിനെ തുടർന്ന് യു.പി, ത്രിപുര സർക്കാറുകൾ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു. ജംഇയ്യത്തുൽ ഉലമായെ ഹിന്ദിന്‍റെ ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.
Tags
ദേശീയം
മദ്രസകൾ അടച്ചു പൂട്ടാൻ ഏത് ബാലവകാശ കമ്മീഷൻ ആണ് ഉത്തരവ് ഇട്ടിരിക്കുന്നത്. ഇങ്ങിനെ ശുദ്ധ അസംബന്ധങ്ങൾ പടച്ച് വിടരുത്.
മറുപടിഇല്ലാതാക്കൂ